ഇന്ത്യൻ മോട്ടോർ സൈക്കിൾ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ട്ടിച്ച ബജാജ് തങ്ങളുടെ ഏറ്റവും കരുത്തനായ ഡോമിനോർ ബൈക്ക് പുറത്തിറക്കി. 400 സിസി എൻജിൻ ശേഷിയുള്ള ബൈക്കിന് 1 .36 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില. എബിഎസ്സ് സുരക്ഷയുള്ള മോഡലിന് 1.5 ലക്ഷം രൂപയാണ് വില. റോയൽ എൻഫീൽഡ് ബൈക്കുകളുമായാണ് ഡോമിനർ നിരത്തിൽ മത്സരിക്കുക. ഡ്യുക്കാറ്റി ഡയാവൽ, പൾസർ എൻഎസ് 200 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഡോമിനർ നിർമിച്ചിരിക്കുന്നത്.
ജനുവരിയിൽ ബൈക്ക് ഡീലർ ഷിപ്പുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുത്തിൽ മികവു കാട്ടുക എന്നർഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ഡോമിനർ എന്ന പേര് ബജാജ് കണ്ടെത്തിയത്. ബജാജിന്റെ ഓസ്ട്രിയൻ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആർസി 390 ബൈക്കുകളിൽ ഉപയോഗിക്കുന്ന എൻജിന്റെ പരിഷ്‌രിച്ച പതിപ്പാണ് ഡോമിനോറിന് കരുത്ത് നൽകുന്നത്. 373.3 സിസി കപ്പാസിറ്റിയുള്ള എൻജിൻ 8000 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 35 എൻഎംമാണ് ടോർക്. ആറ് സ്പീഡ് ഗിയർബോക്സിൽ സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.
മുന്നിൽ ടെലിസ്കോപ്പിക്ക് സസ്പെൻഷനും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് ഉപയോഗിക്കുന്ന ഡോമിനോറിന് 182 കിലോഗ്രാമാണ് ഭാരം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.23 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന ബൈക്കിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 148 കിലോമീറ്ററാണ്. ഓട്ടോ ഹൈഡ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റർ മീറ്റർ കൺസോൾ തുടങ്ങിയവയാണ് ഡോമിനോറിന്റെ മറ്റ് പ്രത്യേകതകൾ.
Post Your Comments