Bikes & ScootersLatest NewsNewsAutomobile

ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാനൊരുങ്ങി ബജാജ്

ദില്ലി: ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണി വർധിപ്പിക്കാനൊരുങ്ങി ബജാജ്. കമ്പനി പുതിയ ഒരു ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷിക്കുന്നതായും ഈ മോഡൽ ചേതക് ഇലക്ട്രിക്കിന് കൂടുതൽ താങ്ങാനാവുന്ന ബദലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജനുവരിയിൽ ബജാജ് ചേതക് ഇ-സ്‌കൂട്ടർ പുറത്തിറക്കിയിരുന്നു. FAME II, സ്റ്റേറ്റ് സബ്‌സിഡികൾ എന്നിവയ്‌ക്കൊപ്പം, പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഏകദേശം 1.23 ലക്ഷം രൂപയാണ്.

അതേസമയം ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒല S1 നെ അപേക്ഷിച്ച് താരതമ്യേന ചെലവേറിയതാണ് ഇത്. അതുകൊണ്ടുതന്നെ ഒല S1-നെതിരെ മത്സരിക്കുന്നതിനായി, ബജാജ് ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടർ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തു വന്ന ഈ പുതിയ ബജാജ് സ്‍കൂട്ടറിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങൾ അനുസരിച്ച്, പുതിയ മോഡൽ ഉടൻ തന്നെ പ്രൊഡക്ഷൻ ലൈനിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചേതക്കിനെ അപേക്ഷിച്ച് പുതിയ ബജാജ് ഇ-സ്കൂട്ടറിന് മിനുസമാർന്നതും മൂർച്ചയുള്ളതുമായ ഡിസൈൻ ഉണ്ടായിരിക്കുമെന്ന് സ്പൈ ഷോട്ടുകള്‍ വെളിപ്പെടുത്തുന്നു. സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റ് ഏപ്രോൺ ഘടിപ്പിച്ചിരിക്കുന്നത് ദൃശ്യമാണ്. പിൻവശത്തെ പ്രൊഫൈൽ ഒതുക്കമുള്ളതാണ്, അത് ടെയിൽ-ലാമ്പും പിൻ ടേൺ സൂചകങ്ങളും ഉൾക്കൊള്ളുന്നു.

Read Also:- ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!!

കൂടാതെ പിൻ ബമ്പർ പ്ലേറ്റ് സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്നു. സൈക്കിള്‍ ഭാഗങ്ങളും പവർട്രെയിൻ ഘടകങ്ങളും ചേതക്കുമായി പങ്കിടാൻ കഴിയുമെന്ന് സൂചിപ്പിക്കുന്ന ചേതക്കിനോട് സാമ്യമുള്ളതാണ് സ്വിംഗ്ആം. 2.9kWh ബാറ്ററി പാക്കിൽ നിന്ന് പവർ ഉത്പാദിപ്പിക്കുന്ന 4kW മോട്ടോറാണ് ബജാജ് ചേതക് ഇ-സ്‌കൂട്ടറിന്റെ സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button