കോട്ടയം : സംസ്ഥാന പോലീസ് സേനയിൽ വീണ്ടും അഴിച്ചുപണി. പൊലീസ് സേനയുടെ തലപ്പത്ത് നടത്താൻ പോകുന്ന അഴിച്ചുപണിക്ക് മുന്നോടിയായാണ് പുതിയ നടപടി. ക്രമസമാധാനപാലന ചുമതലയുള്ള 19 എസ്.പിമാരിൽ നിന്ന്‍ 16 പേരെ മാറ്റുമെന്നാണ് റിപ്പോർട്ട്.
സർവീസിൽ നിന്ന് വിമരിച്ചവരടക്കം, അടുത്തിടെ ഐ.പി.എസ് ലഭിച്ച എട്ട് പേർക്ക് നിയമനം ഉറപ്പായി. മലപ്പുറം, ഇടുക്കി, കൊല്ലം സിറ്റി ഒഴികെയുള്ള മുഴുവൻ ജില്ലാ പൊലീസ് മേധാവിമാരും മാറുമെന്നാണ് പ്രാഥമിക വിവരം.
കണ്ണൂർ കെ.പി ഫിലിപ്പ്, പാലക്കാട് പി. പുഷ്കരൻ, ആലപ്പുഴയിൽ വി.എം മുഹമ്മദ് റഫീഖ്, തൃശൂർ റൂറൽ എസ്.പി ആർ. നിശാന്തിനി എന്നിവരെ വിജിലൻസിലേക്ക് മാറ്റും. പത്തനംതിട്ട എസ്.പി ആയിരിക്കെ ആരോപണ വിധേയനായ രാഹുൽ ആർ. നായർ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറാകും. ബി. അശോകനായിരിക്കും പുതിയ പത്തനംതിട്ട എസ്.പി.
ഐ.പി.എസ് ലഭിച്ച സാം ക്രിസ്റ്റി ഡാനിയേൽ, കെ. രാധാകൃഷ്ണൻ, അലക്സ് കെ. ജോൺ, കെ.ബി വേണുഗോപാൽ, സക്കറിയ ജോൺ എന്നിവർക്കും പുതിയ നിയമനം ലഭിക്കും. ക്രൈബ്രാഞ്ച്, ഇന്‍റലിജൻസ് വകുപ്പുകളിലും പുതിയ മേധാവികൾ വന്നേക്കും.
Post Your Comments