ന്യൂഡല്‍ഹി: ബിജെപി വിചാരിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ത്യയില്‍ യാത്ര ചെയ്യാനാകില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ. മമതയ്ക്ക് മുന്നറിയിപ്പുമായാണ് കൈലാഷിന്റെ വരവ്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചാല്‍ മമത ബാനര്‍ജിക്ക് ഡല്‍ഹിയില്‍ കാലു കുത്തനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളില്‍ തൃണമൂലിന്റെ അത്ര ശക്തരല്ല ബിജെപി. അതേസമയം, രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഞങ്ങള്‍ ശക്തര്‍ തന്നെയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹിയില്‍ കാലുകുത്തിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചാല്‍ അവര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വിജയവര്‍ഗീയ പറഞ്ഞു. തൃണമൂല്‍ മര്യാദയ്ക്കിരുന്നില്ലെങ്കില്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും കൈലാഷ് വെല്ലുവിളിച്ചു.
Post Your Comments