![](/wp-content/uploads/2017/01/voting_machine.jpg)
ഡൽഹി: യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബിലും, ഗോവയിലും വോട്ടെടുപ്പ് ഫെബ്രുവരി 4 ന്. ഇവിടെ ഒറ്റഘട്ടമായിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15 ന് തിരഞ്ഞെടുപ്പ് നടത്തും. മണിപ്പൂരിൽ 2 ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുന്നത്. ആദ്യഘട്ടം മാർച്ച് 4 നും രണ്ടാം ഘട്ടം മാർച്ച് 8 ന് 22 മണ്ഡലങ്ങളിലായി നടത്തും. ഉത്തർപ്രദേശിൽ 7 ഘട്ടമായിയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ ഫെബ്രുവരി 11, 15, 19, 23,27, മാർച്ച് 4, മാർച്ച് 8 എന്നീ തിയ്യതികളിലായി നടത്തും. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മാർച്ച് 11 നു നടത്തും.
5 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. 690 മണ്ഡലങ്ങളിലായി 1,85,00 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 16 കോടി ജനങ്ങൾ വിധി എഴുതും. വോട്ടിംഗ് കംപാർട്മെന്റിന്റെ ഉയരം 30 ഇഞ്ചാക്കാനും തീരുമാനമായി. അവസാന വോട്ടർ പട്ടിക ജനുവരി 5 നും 12 നും ഇടയിൽ പുറത്തിറക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. ഗോവയിലും മണിപ്പൂരിലും 20 ലക്ഷം രൂപ ചിലവഴിക്കാം. ബാക്കി സംസ്ഥാനങ്ങളിൽ 28 ലക്ഷം രൂപ വീതവും ചിലവഴിക്കാം. പെയ്ഡ് ന്യൂസ് പ്രവണത പ്രസ് കൗൺസിൽ നിരീക്ഷിക്കും.
Post Your Comments