തിരുവനന്തപുരം: ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും അരുവിക്കര ഉള്‍പ്പെടെ പിടിച്ചെടുത്തേക്കുമെന്ന് സിപിഐഎം വിലയിരുത്തല്‍. ഇത്തവണ എല്‍ഡിഎഫ് പുതുമുഖമായ അഡ്വ. ജി സ്റ്റീഫനാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. കൊല്ലത്ത് വിജയ പ്രതീക്ഷയില്‍ യാതൊരു വെല്ലുവിളിയും ഇല്ലെന്നും എന്നാല്‍ അരൂര്‍, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ പോരാട്ടം കനക്കുമെന്നും പാര്‍ട്ടി വിലയിരുത്തി. 1991 മുതല്‍ ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ മരണശേഷം മകന്‍ കെഎസ് ശബരീനാഥും വിജയിച്ചുവരുന്ന മണ്ഡലമാണ് അരുവിക്കര. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും ശബരിനാഥന് 70000 ത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐഎമ്മിന്റെ എഎ റഷീദ് 49,595 വോട്ടായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ സ്റ്റീഫന്‍ അട്ടമറി വിജയം നേടുമെന്നാണ് എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഐഎം വിലയിരുത്തല്‍.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള നാടാര്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി രംഗത്തിറക്കിയതോടെ തെരഞ്ഞെടുപ്പ് ഒരു ഘട്ടത്തില്‍ വഴിമാറിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ എത്രത്തോളം പ്രതിഫലിച്ചെന്നിറിയാന്‍ ഫലം വരണം. ഇതിന് പുറമേ യുഡിഎഫിലെ അസംതൃപ്തരുടെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് പാര്‍ട്ടി കണക്കാക്കുന്നു. കായംകുളം അടക്കം ആലപ്പുഴ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിക്കുമെന്നായിരുന്നു യുഡിഎഫ് വിലയിരുത്തല്‍.
അതേസമയം കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു 2000-5000 വോട്ടിന് വിജയിക്കുമെന്നാണ് യുഡിഎഫ് നിഗമനം. അരിതയുടെ വ്യക്തിത്വവും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിന് എത്തിയതും വിജയത്തിന് സഹായിച്ചുവെന്നാണ് അവരുടെ വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ 20000 വോട്ടിന്റെ വരെ ഭൂരിപക്ഷം വരെ നേടാം. ഇത്തവണ ജനപിന്തുണ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.അമ്പലപ്പുഴയില്‍ ഡിസിസി അദ്ധ്യക്ഷനായ എം ലിജു 5000-10000 വോട്ടിന് വരെ വിജയിക്കും. പുന്നപ്ര തെക്ക് പഞ്ചായത്തിലായിരിക്കും മുന്‍കൈ ഏറ്റവും കുറയുക. അമ്പലപ്പുഴ മേഖലയിലും നഗരസഭയിലെ ഒരു പ്രദേശത്തും ഭൂരിപക്ഷം നേരിയതായിരിക്കും. ബാക്കിയെല്ലായിടത്തും ഭൂരിപക്ഷം ഭേദപ്പെട്ടതായിരിക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് നിലനിര്‍ത്തും. 5000-10000 വോട്ടിന്റെ ഭൂരിപക്ഷം നേടും.
Post Your Comments