ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞടുപ്പ് പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായി ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് നദ്ദ എത്തുന്നത്.
Read Also: ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്
ഉത്തര്‍പ്രദേശ് നിലനിര്‍ത്തുമെന്ന മുദ്രാവാക്യവുമായാണ് ബിജെപി പ്രചാരണത്തിനിറങ്ങുന്നത്. തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ പതിനഞ്ചിന് ശേഷം തുടങ്ങും. പിന്നാലെ എണ്‍പതിനായിരം റേഷന്‍ ഉപഭോക്താക്കളുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും.
Post Your Comments