ഇംഗ്ളണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം എസ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. എന്നാൽ ധോണി ടീമിൽ തുടരുമെന്ന് ബി സി സി ഐ അറിയിച്ചാണ് . ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം നേരത്തെ ഒഴിഞ്ഞ ധോണി ഏകദിന , ട്വന്റി 20 ടീമുകളുടെ കാപ്റ്റൻ സ്ഥാനമാണ് അവിചാരിതമായി ഒഴിയാൻ തീരുമാനിച്ചത് . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായാണ് ധോണി വിലയിരുത്തപ്പെടുന്നത്. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഐ.സി.സിയുടെ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ട്വന്റി -20 ലോകകപ്പ്, ഫിഫ്റ്റി-50 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ധോണിയുടെ മികവാര്‍ന്ന നേതൃത്വത്തില്‍ ബി.സി.സി.ഐയുടെ ഷോക്കേസിലെത്തി.നിലവില്‍ ധോണി 270 മത്സരങ്ങളില്‍ 275 ഇന്നിങ്‌സുകളില്‍ നിന്ന് 8832 റണ്‍സ് നേടിയിട്ടുണ്ട്. ശരിക്കും കിടിലന്‍ ശരാശരിയാണ് ധോണിയുടേത്. 52.4 ശതമാനം. 89.09ന്റെ മികച്ച സ്‌ട്രൈക്ക്‌റേറ്റുമുണ്ട്. കോഹ്‌ലിയെക്കാള്‍ മുകളിലാണ് ധോണിയുടെ സ്ഥാനം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലും ധോണി ബാറ്റിംഗില്‍ മികച്ച നിലവാരം പുലര്‍ത്തി.
Post Your Comments