KeralaNews

ജ്വാല ഫൌണ്ടേഷൻ അശരണർക്കായി സ്ഥാപിച്ചു കൊടുത്ത പെട്ടിക്കടകൾ പൊളിച്ചു മാറ്റാൻ നിർദ്ദേശം-എതിർപ്പുമായി അശ്വതി ജ്വാല

 

തിരുവനന്തപുരം:വിശക്കുന്ന വയറുകൾക്കു ഒരു പൊതിച്ചോറുമായി തെരുവിൽ ഇറങ്ങിയ അശ്വതി ജ്വാല എന്ന പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ.അവരുടെ ജ്വാല ഫൌണ്ടേഷൻ നിരവധി ആളുകൾക്ക് അത്താണിയായി. നിത്യ വൃത്തി കഴിച്ചു കൂട്ടാനായി പലർക്കും സ്വയം പര്യാപ്ത തൊഴിലുകൾക്കായി ചെറിയ ചലിക്കുന്ന പെട്ടിക്കടകൾ ഇട്ടു നൽകി.സര്‍ക്കാരിന്റെയോ നഗരസഭയുടെയോ സ്ഥലം കൈയേറാതെ ഇട്ടു കൊടുത്ത പെട്ടിക്കടകളാണ് ഇപ്പോൾ നഗര സഭ എടുത്തു മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തങ്ങളുടെ ശവം കൂടി എടുക്കേണ്ടി വരുമെന്ന് അവർ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

“ജ്വാലയുടെ ചലിക്കുന്ന പെട്ടിക്കടകൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടിയാണിത്.യാതൊരു വഴി തടസവും സൃഷ്ടിക്കാതെ ചലിക്കുന്ന പെട്ടിക്കടകൾ ആണിത്. ഞങ്ങൾ സർക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറി ഇല്ല, എന്നിട്ടും മൂന്ന് വര്ഷം മുന്പ് ട്രെയിൻ അപകടത്തിൽ കൈപ്പത്തിയും, കാല്പത്തിയും നഷ്ടമായ രതീഷ് (31) നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാൻ പി ഡബ്ള്യു ഡി അസിസ്റ്റന്റ് എൻജിനീയർ ബിനു വഴുതക്കാട് നോട്ടീസ് നൽകി.

ഇത് പ്രകാരം സാവകാശം വേണമെന്ന അപേക്ഷയുമായി ഈ വിക ലാംഗനെയും കൊണ്ട് എല്ലാ സര്‍ക്കാര്‍ ഓഫീസിലും ഇന്നലെ കയറി ഇറങ്ങി. കളിയാക്കലും പരിഹാസവുമാണ് മറുപടി. പെട്ടികട എടുത്തുമാറ്റാന്‍ ഞങ്ങള്‍  കോണ്ട്രാക്ടര്‍ മാരെ ചുമതലപ്പെടുതിയിട്ടുണ്ട് അവരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ പെട്ടിക്കട പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകും എന്നാണ് മറുപടി. ഇവിടെ വികലാംഗരായി കുടുംബം പുലര്‍ത്തുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?
യാചകരെ സൃഷ്ടിക്കുന്നത് ഗവര്‍ണമെന്റ് തന്നെ അല്ലെ ?

ഒരു കാര്യം ഉറപ്പാണ്‌ ഇത് എന്റെ വൈകാരികമായ പ്രഖ്യാപനം ഒന്നും അല്ല , ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പോലീസ് വാഹനത്തില്‍ കയറ്റില്ല . ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഇവിടെ വികലാംഗരായി വീടുകളില്‍ ജീവച്ഛവമായി ജീവിക്കുന്നവര്‍ക്ക് വേണ്ടി ഞങ്ങളുടെ മരണത്തിലൂടെ എങ്കിലും ഒരുത്തരം ഉണ്ടാകട്ടെ .
രതീഷിനു അഞ്ചു വയസായ മകള്‍ ഉള്‍പെടുന്ന കുടുംബം ഉണ്ട്. . 20,000 രൂപയ്ക്ക് ഒരു ചലിക്കുന്ന പെട്ടികട ഞങ്ങള്‍ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ടാണ്. അതില്‍ തൊടുന്നവര്‍ ആദ്യം ഇവര്‍ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള ആര്‍ജവം കൂടി കാണിക്കണം ”
അശ്വതി ജ്വാല …

shortlink

Related Articles

Post Your Comments

Related Articles


Back to top button