പാലക്കാട്: മുസ്ലീം ഒരു മതത്തെ സൂചിപ്പിക്കുന്ന പദമായതിനാല്‍ ആ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് മുസ്ലിംലീഗിനെ പിരിച്ചുവിടണമെന്ന് ബി ജെ പി . ഈ പാര്‍ട്ടിയുടെ ജനപ്രതിനിധികളെല്ലാംതന്നെ ഒരു മതത്തിന്റെ പേരുപയോഗിച്ചുകൊണ്ട് വോട്ടുനേടി ജയിച്ചവരുമാണ്. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധി പരിശോധിച്ചാല്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍. ബി.ജെ.പി. ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തെയും രാഷ്ട്രീയത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നതാണെന്നും അഡ്വ. എ.കെ. നസീര്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷതവഹിച്ചു. നേതാക്കളായ എം.എസ്. സമ്ബൂര്‍ണ, പി.എസ്. ശ്രീരാമന്‍, ഷാജുമോന്‍ വട്ടേക്കാട്, ദയാനന്ദന്‍ മാമ്ബുള്ളി, പി.എം. ഗോപിനാഥ്, എ. ഉണ്ണിക്കൃഷ്ണന്‍, അഡ്വ. കെ.കെ. അനീഷ്കുമാര്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, അനീഷ് ഇയ്യാല്‍, ഇ.വി. കൃഷ്ണന്‍ നമ്ബൂതിരി, ഇ. മുരളീധരന്‍, ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post Your Comments