അഹമ്മദാബാദ്: ശരിയത്ത് നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോലും ഋതുമതിയായ പെണ്‍കുട്ടിയുടെ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി. ശരിഅത്ത് നിയമം പ്രകാരം പ്രായപൂര്‍ത്തിയാവാത്ത മുസ്ലീം പെണ്‍കുട്ടിയ വിവാഹം ചെയ്താല്‍ വരനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു . പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തുവെന്ന പരാതിയില്‍ ജെയ്‌നുലബ്ദീന്‍ എന്ന യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. ജസ്റ്റിസ് ജെബി പാര്‍ദ്ദിവാലയുടേതാണ് വിധി. നവംബര്‍ 9നാണ് ജൈനലുബ്ദീന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തത്. ശരിയത്ത് നിയമപ്രകാരം വിവാഹം നടത്തുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കാണിച്ചാണ് പിതാവ് പരാതി എഫ്ഐആര്‍ ഫയല്‍ ചെയ്തത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ല എന്നതിനു തെളിവായി വിവാഹ ഉടമ്പടി ഹാജരാക്കുകയുമായിരുന്നു.
Post Your Comments