
തൃശ്ശൂര്‍: എട്ടാം ക്ലാസുകാരിക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍.പാവറട്ടി സ്വദേശിയായ പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്കി തുടര്‍ച്ചയായി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച പുതുമനശ്ശേരി സ്വദേശി മുജാഹിറാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമത്തിനെതിരായ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments