കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. കുട്ടിയുടെ തുടർചികിത്സ ഇനി തിരുവനന്തപുരം ശ്രീചിത്രയിൽ വെച്ച് ആകും നടത്തുക. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് സി.ഡബ്ള്യു.സി കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. കുട്ടിയുടെ മേൽനോട്ട ചുമതല തിരുവനന്തപുരം സി.ഡബ്ള്യു.സിക്ക് ഉദ്യോഗസ്ഥർ കൈമാറി.
Also read: ഇന്റർനെറ്റ് ബന്ധമില്ലാതെ ഓൺലൈൻ പണമിടപാടുകൾ സാധ്യമാക്കുന്ന നൂതന സംവിധാനം അവതരിപ്പിച്ച് ആർ.ബി.ഐ
കുഞ്ഞിൻ്റെ പരിക്കേറ്റ ഇടതുകൈയുടെ സർജറി വിജയകരമായി പൂർത്തിയായി. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും, സംസാരശേഷി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്ന് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റത് എന്നത് സംബന്ധിച്ച്, ഇതുവരെയും പൊലീസിന് കൃത്യമായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും സാരമായ പരിക്കേറ്റതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെയാണ്, അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ല എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. എന്നാൽ, ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കുകളാണ് ഉള്ളതെന്ന് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുകയാണ്. സി.ഡബ്ള്യു.സിയുടെ കൗൺസിലിംഗ് നൽകിയതിന് ശേഷം, മാതൃസഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറഞ്ഞു.
Post Your Comments