Latest NewsKeralaNews

ആറു വയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് 81 വര്‍ഷം തടവ്: സംഭവം ഇടുക്കിയിൽ

ഓട്ടോ ഡ്രൈവറായ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്

കട്ടപ്പന: ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവ്. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടെതാണ് വിധി. 2019ലാണ് കേസിനു ആധാരമായ സംഭവം നടന്നത്. ഇടുക്കി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

read also: ഫാർമസികളിൽ പിസിആർ പരിശോധനയും കോവിഡ് വാക്‌സിനും ലഭ്യമാകും: അറിയിപ്പുമായി അബുദാബി

പത്തുവയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മറ്റൊരു പ്രതിക്ക് 40 വര്‍ഷം തടവുശിക്ഷയും വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലാണ് ഇടുക്കി അതിവേഗ കോടതി ഇന്ന് ശിക്ഷ വിധിച്ചത്. 2019ല്‍ തന്നെ രാജക്കാട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് 40 വര്‍ഷം തടവ് വിധിച്ചത്.

15കാരിയെ വീടിനകത്തുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 20,000 രൂപ ശിക്ഷയും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button