ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം തോമസ് എഴുതുന്നു
മലപ്പുറം•വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ജനകീയ പദ്ധതികളില്‍ ഒന്നായ കുടുംബശ്രീക്ക് തുടക്കം കുറിച്ച മലപ്പുറം ജില്ലയെ തേടി മറ്റൊരു അഭിമാന നിമിഷം കൂടി. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ക്യാഷ് ലെസ് ഇക്കോണമി ‘ യുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ല എന്ന പദവിയും ഇനി മലപ്പുറത്തിന് സ്വന്തം. രണ്ട് ബിജെപി സര്‍ക്കാരുകളുടെ കാലത്തെയും സുപ്രധാന പദ്ധതികളില്‍ പേര് എഴുതി ചേര്ക്കാനുള്ള അപൂര്‍വ്വ ഭാഗ്യമാണ് ഇതിലൂടെ മലപ്പുറത്തിന് കൈവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ചാണ് മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയായി പ്രഖ്യാപിച്ചത്.
സ്മാര്‍ട്ട് ജില്ലയായ എറണാകുളത്തിനും ടെക്കികളുടെ ജില്ലയായ തിരുവനന്തപുരത്തിനും കഴിയാത്ത നേട്ടമാണ് സാധാരണക്കാരുടെ ജില്ലയായ മലപ്പുറം അടിച്ചെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, ഒരു തദ്ദേശ സ്ഥാപന പരിധിയിലെ 40 പൗരന്‍മാര്‍ക്കും 10 കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കിയാല്‍ ആ തദ്ദേശ സ്ഥാപനത്തെ ക്യാഷ് ലെസായി പ്രഖ്യാപിക്കാം. 94 പഞ്ചായത്തുകളും 12 നഗരസഭകളും ഉള്ള മലപ്പുറം ജില്ലയില്‍ കേവലം 14 ദിവസങ്ങള്‍ക്കുള്ളില്‍ 23478 പേരെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. 2194 വ്യാപാരികളും ഇതിന്റെ ഭാഗമായി. 5300 പേരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ട സ്ഥാനത്താണ് അതിന്റെ നാല് ഇരട്ടിയോളം ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ക്യാഷ് ലെസ് ഇക്കോണമിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വാളെടുക്കുമ്പോഴാണ് മുസ്ളീം ലീഗിന് വ്യക്തമായ ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ജനങ്ങള്‍ പ്രധാന മന്ത്രിയുടെ നടപടിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന്. അതു തന്നെ ഈ പദ്ധതിയുടെ ജനകീയത വ്യക്തമാക്കുന്നു. ബിജെപി നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞവും ഇക്കാര്യത്തില്‍ ഏറെ സഹായിക്കുന്നെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments