KeralaNews

റേഷൻ പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാരല്ല: പിണറായി വിജയൻ

തിരുവനന്തപുരം: റേഷൻ പ്രതിസന്ധിക്ക് യുഡിഎഫ് സർക്കാരിനെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നുവെന്നും എന്നാൽ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടികളൊന്നും സ്വീകരിക്കാതെ പലകാരണങ്ങൾ പറഞ്ഞ് അവധി നീട്ടിവാങ്ങാനാണ് യുഡിഎഫ് ഗവൺമെന്റ് ശ്രമിച്ചതെന്നും പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴേക്കും കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാന്‍ നിര്‍വാഹമില്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി. എന്നാൽ എൽഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. അതേസമയം നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തേ സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന രണ്ട് കിലോ അരി മൂന്നാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button