മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റാന്‍ ചില കരുനീക്കങ്ങള്‍ നടക്കുന്നതായി അഭ്യൂഹം ശക്തം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള നേതാവും പിണറായി ഒന്നാമനായതോടെ തികച്ചും തിളക്കം നഷ്ടപ്പെട്ട മറ്റൊരു നേതാവുമാണ് ഈ നീക്കത്തിനു പിന്നില്‍ എന്ന തരത്തില്‍ പേരു പറയാതെ ചില സൂചനകള്‍ പുറത്തുവരികയും ചെയ്തു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെയാണ്രേത ഈ പരോക്ഷ വിശേഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇവര്‍ രണ്ടും നിയമസഭാംഗങ്ങളല്ല എന്ന് ചൂണ്ടിക്കാട്ടുന്നവരോട്, ഇ കെ നായനാര്‍ നിയമസഭാംഗമല്ലാതെ 1996ല്‍ മുഖ്യമന്ത്രിയായതാണ് മറുവാദമായി ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടിയെയും മറ്റു നേതാക്കളെയും വിശ്വാസത്തിലെടുക്കാതെ പിണറായി ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്ന മുറുമുറുപ്പ് അദ്ദേഹം മുഖ്യമന്ത്രിയായതിന്റെ പിറ്റേ മാസം മുതല്‍ സജീവമാണ്. അതിന്റെ വികസിത രൂപമാണോ ഇപ്പോഴത്തെ പ്രചാരണം, അതോ അടിയൊഴുക്കുകള്‍ അദ്ദേഹത്തിന് ശരിക്കും എതിരാണോ എന്ന് കാണാനിരിക്കുന്നതേയുളളു.
ലാവ്്ലിന്‍ കേസില്‍ ഈ മാസം ഹൈക്കോടതി വിധി വരാനിരിക്കുന്നു എന്നതാണ് പിണറായിക്ക് വിനയായി മാറാവുന്ന മുഖ്യഘടകമായി ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതി വിധി പിണറായിക്ക് എതിരായാല്‍ അദ്ദേഹം മാറേണ്ടി വരുമെന്നാണ് ഒരു വാദം. എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനും അതിലെ വിധി വരുന്നതുവരെ കാത്തിരിക്കാനും പാര്‍ട്ടി കേന്ദ്ര നേതൃത്വം പിണറായിക്ക് അവസരം കൊടുക്കുമെന്ന് മറുപക്ഷം പറയുന്നു. എന്തിനുമേതിനും ഹൈക്കോടതി വിധി വരേണ്ടതുണ്ട്. വിധി അനുകൂലമായാല്‍ അതോടെ പിണറായി കൂടുതല്‍ കരുത്തനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Post Your Comments