ചെറുവത്തൂര്‍•ബി.ജെ.പിയുടെ സ്വാതന്ത്ര്യസംരക്ഷണ പദയാത്രയ്ക്ക് നേരെ ആക്രമണം. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടത്തിയ യാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെറുവത്തൂരില്‍ നിന്നും ജാഥ തുടങ്ങിയപ്പോഴാണ് കല്ലേറുണ്ടായത് . ആക്രമണത്തില്‍ ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ശ്രീജിത് പറക്കളായി, പി രാജേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസെത്തി ഗ്രനേഡ് പ്രയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്.
സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. പോലീസിന്റെ വേഷത്തിലെത്തിയ സി.പി.എമ്മുകാരാണ് കല്ലേറ് നടത്തിയാതെന്നും ഇവര്‍ പറഞ്ഞു. ചുമട്ടുതൊഴിലാളികള്‍ ചരക്ക് ഇറക്കാന്‍ ഉപയോഗിക്കുന്ന ഹൂക്ക് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അക്രമികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments