ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമാണെന്ന് മോദി. രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യമായിരുന്നു അത്. ജനത്തിന് കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പണം എടുക്കാന്‍ എടിഎമ്മിനുമുന്നില്‍ ക്യയൂ നില്‍ക്കേണ്ടിവന്നു. എന്നാല്‍, ജനങ്ങളുടെ ത്യാഗമാണ് സര്‍ക്കാരിന്റെ കരുത്ത്.
അവരുടെ പ്രതികരണം രാജ്യത്തിന്റെ ശോഭനമായ ഭാവിക്കുള്ള അടിത്തറ പാകി. ജനം അഴിമതിയില്‍നിന്ന് മോചനം ആഗ്രഹിച്ചിരുന്നു. അത് ഈ പ്രഖ്യാപനത്തിലൂടെ സാധിച്ചു. കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങള്‍ മുഴുവനാണ്. സര്‍ക്കാരിനൊപ്പം ജനങ്ങളും കൈകോര്‍ത്തു.
അഴിമതിയില്‍ സാധാരണക്കാര്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറയുകയുണ്ടായി.
Post Your Comments