Kerala

തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി കുമ്മനം

കൊല്ലം : ധനമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പെന്‍ഷന്‍കാരെയും ശമ്പളക്കാരെയും ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു കുമ്മനം വ്യക്തമാക്കി. കേന്ദ്രവുമായി സഹകരിച്ച് ജനങ്ങളെ പരമാവധി സഹായിക്കുക എന്ന മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ രീതി ഉപേക്ഷിച്ചാണ് ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോക്ക്. കേന്ദ്രം നല്‍കുന്ന ഫണ്ട് പോലും യഥാവിധി ഉപയോഗിക്കുന്നില്ല. പ്രധാനമന്ത്രിയുടെ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കേന്ദ്രം നല്‍കുന്ന സഹായം പോലും പാവപ്പെട്ടവരിലെത്തിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് നോട്ടുവിഷയം ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നോട്ടുക്ഷാമമല്ല, അരിക്ഷാമവും ശുദ്ധജലക്ഷാമവും തൊഴില്‍ക്ഷാമവുമാണ് ഉള്ളതെന്നും കുമ്മനം പറഞ്ഞു.

ഡിസംബര്‍ മാസത്തിലെ പല്ലവിയാണ് ജനുവരിയിലും അദ്ദേഹം നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി വരെ അട്ടിമറിക്കുകയും പെന്‍ഷന്‍ പോലും ഇല്ലാതാക്കുകയും ചെയ്തിട്ട് അതെല്ലാം മറച്ചുവച്ചു കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഐസക്കിന്റെയും പിണറായിയുടെയും ശ്രമം.
കേന്ദ്രസര്‍ക്കാരിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുള്ള ശ്രമത്തിലാണ്. പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെ ആക്ഷേപിക്കുന്ന പ്രതികരണം അസഹിഷ്ണുതയ്ക്കു തെളിവാണെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button