റിയോ ഡി ജനീറോ: ബ്രസീലിലെ ഗ്രീക്ക് സ്ഥാനപതി കിരിയാക്കോസ് അമരിദീസ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് നോവ ഇഗുവാക്കുവില്‍ നിന്നും അമരിദീസിനെ കാണാതായത്. പിന്നീട് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച കണ്ടെത്തുകയായിരുന്നു.കൊലപാതകി സെര്‍ജിയോ ഗോമസ് മൊറേറിയ ഫില്‍ഹോ എന്ന 29 കാരന്റെ കാമുകി ആയിരുന്നു കൊല്ലപ്പെട്ട സ്ഥാനപതിയുടെ ഭാര്യ ഫ്രാങ്കോയിസ് ഡിസൂസ ഒളിവേര.
ഫില്‍ഹോയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ക്രിസ്മസിന് തലേന്ന് മൂന്ന് ദിവസം ഫ്രാങ്കോയ്സും അമരിദീസും തമ്മില്‍ വഴക്കായിരുന്നു. സെർജിയോയും ഫ്രാങ്കോയ്സും ബന്ധു എഡ്വാര്‍ഡോ ടെഡേഷിയയും ചേര്‍ന്നാണ് അമരിദീസിനെ വകവരുത്തിയതെന്ന് പോലീസ് പറഞ്ഞു.അമരിദീസിന്റെ ഭാര്യയുമായി പ്രണയത്തിലായിരുന്നെന്നും സ്വയരക്ഷയ്ക്കാണ് കൃത്യം നടത്തിയതെന്നും സെർജിയോ സമ്മതിച്ചിട്ടുണ്ട്.അമരിദീസിനെ കൊല്ലാന്‍ തനിക്ക് ഫ്രാങ്കോയ്സ് 25,000 ഡോളര്‍ വാഗ്ദാനം ചെയ്തെന്നും ടെഡേഷി പറഞ്ഞിട്ടുണ്ട്.എന്നാല്‍ ആരോപണങ്ങളെല്ലാം ഫ്രാങ്കോയ്സ് തള്ളി.ഇവര്‍ക്ക് പത്തു വയസ്സുള്ള ഒരു മകളുണ്ട്.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
Post Your Comments