ഗാന്ധിനഗര്‍: ഗോരക്ഷയുടെ പേരില്‍ ഏറെ പ്രശ്‌നങ്ങള്‍ നടന്ന ഉനയിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം. ഉനയിലെ മോട്ട സമാധിയാന പഞ്ചായത്തില്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി പ്രവര്‍ത്തകന്‍. എട്ടിലെ ആറു വാര്‍ഡിലും വിജയം കൊയ്യുകയായിരുന്നു. ധഞ്ജിഭായി കോറാത്താണ് ബിജെപിക്കുവേണ്ടി വിജയിച്ചത്.
നിലവിലെ സര്‍പഞ്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രഫുല്‍ കോറാത്തിനെയാണ് ധഞ്ജിഭായി കോറാത്ത് പരാജയപ്പെടുത്തിയത്. പഞ്ചായത്തിലെ ഒരേയൊരു സംവരണവാര്‍ഡും ഗോരക്ഷകരുടെ മര്‍ദ്ദനമേറ്റ ബാലു സര്‍വയ്യയുടെ സ്ഥലവുമായ ആറാം വാര്‍ഡിലും ജയിച്ചത് ബിജെപി അനുകൂലിയായ രമേഷ് സര്‍വയ്യയാണ്.
234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധഞ്ജിഭായി കോറാത്ത് വിജയിച്ചത്. ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് തുടക്കം കുറിച്ച താലൂക്കാണ് ഉന. ഇവിടെ ജനങ്ങള്‍ ബിജെപിക്കെതിരെ നില്‍ക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, അപ്രതീക്ഷിതമായ വിജയാണ് ബിജെപി നേടിയത്.
Post Your Comments