മനാമ•വനിതാ മാധ്യമപ്രവര്‍ത്തകയെ ബഹ്‌റൈന്‍ സുന്നി രാജ കുടുംബാംഗം വെടിവെച്ച് കൊന്നതായി വെളിപ്പെടുത്തല്‍. 28 കാരിയായ ഷിയ വിഭാഗക്കാരിയായ മാധ്യമപ്രവര്‍ത്തക ഇമാന്‍ സലേഹിയാണ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്ന രാജകുടുംബാംഗമായ ആളാണ് കൊലപാതകം നടത്തിയതെന്നും ബഹ്‌റൈന്‍ വച്ച് എന്ന സംഘടനയുടെ തലവനായ അല ഷെഹാബി ട്വിറ്ററില്‍ വെളിപ്പെടുത്തി.
ഡിസംബര്‍ 23 നായിരുന്നു സംഭവം. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടറായിരുന്ന ഇമാന്‍ ബഹ്‌റൈന്‍ നഗരമായ റിഫയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഇമാന്‍ കാറിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. സമീപത്തെത്തിയ സൈനികോദ്യോസ്ഥന്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തതിനെത്തുടന്നാണ് വെടിവെച്ചത്. ഇമാന്റെ 6 വയസുകാരനായ മകന്‍ അമ്മയെ വെടിവെച്ച് കൊല്ലുന്നത് കാറിനുള്ളിലിരുന്ന് കാണുന്നുണ്ടായിരുന്നു.
‘ഒരു ബഹ്‌റൈന്‍ സ്ത്രീ’ കൊല്ലപ്പെട്ടതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവാളി 34 കാരനായ ബഹ്‌റൈന്‍ പുരുഷനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേസ് തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ബഹ്‌റൈന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, സംഭവത്തോട് പ്രതികരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായില്ല.
Sports journalist Eman Salehi was shot point blank 2 nights ago by Hamad Mubarak Alkhalifa, a military officer from royal family #Bahrain pic.twitter.com/HlpZLUSsta
— Ala’a Shehabi (@alaashehabi) December 25, 2016
Post Your Comments