ഒറ്റപ്പാലം : വിവാഹ സല്‍ക്കാരത്തിനിടെ ഭഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒറ്റപ്പാലം മാവടി ഗോപാലകൃഷ്ണന്റെ മകളും, കടമ്പയ്പ്പുറം ഗവണ്‍മെന്റ് യു.പി. സ്‌കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനഘ (8) മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വിവാഹ സല്‍ക്കാരത്തിനിടെ അനഘയടക്കം 70 പേർക്കാണ് ഭഷ്യവിഷബാധയേറ്റത്.
ഇതില്‍ 30 പേര്‍ കടമ്പയ്പ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ ചികിത്സയിലായിരുന്ന അനഘയുടെ നില വഷളായതോടെ പെരുന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കൂടാതെ വിഷബാധയേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ് ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ ഇപ്പോൾ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments