ഷാർജ: സൂപ്പർമാർക്കറ്റിൽ മോഷണശ്രമം തടയാൻ ശ്രമിച്ച മലയാളിയെ കുത്തിക്കൊന്ന കേസിൽ പാകിസ്ഥാനി പിടിയിൽ. തിരൂര്‍ കല്‍പകഞ്ചേരി കുടലില്‍ അലിയെ(52) കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പിടികൂടിയത്.
സൂപ്പർമാർക്കറ്റിൽ മറ്റാരുമില്ലാത്ത സമയം നോക്കി എത്തിയ മോഷ്ടാവ് കത്തി പുറത്തെടുത്ത് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയും തുടർന്ന് നടന്ന മൽപ്പിടിത്തം കൊലയിൽ കലാശിക്കുകയായിരുന്നു. സ്ഥാപനത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതിയെ പിടികൂടുന്നതിന് ആവശ്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാൽ തൊട്ടടുത്ത സ്ഥാപനത്തില്‍ പ്രതിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഇറങ്ങി ഓടുന്നതിന്റെ മങ്ങിയ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.
Post Your Comments