തലശ്ശേരി•ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്ക് പ്രിയങ്കരനാണെന്നും അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ടെന്നും ബലൂചിസ്ഥാന്‍ സമരനായിക പ്രൊഫസര്‍ നയില ഖദ്രി ബലൂച്. തലശേരി ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ബ്രണ്ണന്‍ വൈബ്രന്റ് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ഇന്ത്യക്കാരനും ദേശീയത മുറുകെപ്പിടിക്കണമെന്നും നയില ആഹ്വാനം ചെയ്തു.
ബാലൂചിലെ പാക്കിസ്ഥാന് ഭരണകൂടത്തിന്റേയും പാക്-ചൈനീസ് സൈന്യത്തിന്റേയും ക്രൂരതയും ചൂഷണവും അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം ആവശ്യമാണ്. ഒരു കാലത്ത് സ്വര്‍ഗമായിരുന്ന ബലൂച് ഇന്ന് നരകമായി മാറിയിരിക്കുന്നു. തങ്ങളുടെ സമ്പത്തും പ്രകൃതിയും പാക്കിസ്ഥാന് കൊള്ളയടിച്ചു. സൈന്യം ആളുകളെ പിടിച്ചുകൊണ്ടുപോയി അവയവങ്ങള്‍ ചൂഴ്ന്നെടുത്ത് വില്പന നടത്തുന്നു. ലോക ഇസ്ലാമിന് തന്നെ പാക്കിസ്ഥാന് ഭീഷണിയായിരിക്കുന്നു. അതുപോലെ ബലൂചിസ്ഥാനില്‍ ഇടപെടലുകള്‍ നടത്തുന്ന കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ നടക്കുന്നത് ഏകാധിപത്യമാണെന്നും അവര്‍ പറഞ്ഞു. ബലൂചിസ്ഥാന്റെ ദുരവസ്ഥ വ്യക്തമാക്കുന്ന സ്ലൈഡ്ഷോയും നയില പ്രദര്‍ശിപ്പിച്ചു.
പാക് അധീനതയില്‍ കഴിയുന്ന കഴിയുന്ന ബലൂചിസ്ഥാന്റെ വിമോചനത്തിന് ഐക്യദാര്ഡ്യമര്പ്പിച്ചുകൊണ്ടാണ് ബ്രണ്ണന്‍ വൈബ്രന്റിന്റെ നേതൃത്വത്തില്‍ ബലൂച് സമരനായികയ്ക്ക് സ്വീകരണം ഒരുക്കിയത്.
Post Your Comments