ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാന്‍ ഇന്ത്യയുടെ സഹായം തേടി ബലൂചിസ്താന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ആവശ്യം ബലൂചിസ്ഥാൻ ഉന്നയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ എല്ലാത്തരത്തിലും ബലൂചിസ്താനെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് ബലൂച് ആക്ടിവിസ്റ്റായ അഷ്റഫ് ഷെര്‍ജാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ബലൂചിസ്താനിലെ ജനങ്ങള്‍ പാകിസ്ഥാനില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നായി അനുഭവിക്കുന്നത് കൂട്ടക്കുരുതിയാണെന്നും ബലൂചിസ്ഥാന്‍ ചോര ചിന്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്റെ ഇന്ത്യക്കാരായ സഹോദരീ സഹോദരന്മാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. കഴിഞ്ഞ 70 വര്‍ഷം മുമ്പ് നേടിയ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. ഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്. ഇന്ത്യയുടെ ഐക്യധാര്‍ഢ്യത്തിനും സഹായത്തിനും ബലൂചുകള്‍ക്ക് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി ശബ്ദമുയര്‍ത്തുകയാണ്. ഞങ്ങള്‍ക്ക് അവരുടെ പിന്തുണ വേണമെന്നുമാണ് ബലൂചുകൾ വ്യക്തമാക്കുന്നത്.
Post Your Comments