ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാൻ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ട് വന്നതാണെന്ന് ബലൂച് ആക്ടിവിസ്റ്റായ മാമ ഖാദിര്‍ ബലുചിന്റെ വെളിപ്പെടുത്തൽ. മുല്ല ഒമര്‍ ബലുച് ഇറാനി എന്ന വ്യക്തിയുടെ സഹായത്തോടെ പാകിസ്ഥാൻ ഇറാനിലെ ചബാഹറില്‍ നിന്ന് കുല്‍ഭൂഷനെ തട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിനായി മുല്ല ഒമറിന് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ പണം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കുല്‍ഭൂഷന്‍ കേസ്: നവാസ് ഷെരീഫിനെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം
വോയ്സ് ഒാഫ് മിസ്സിങ് ബലുച്സ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മുല്ല ഒമർ. ഇറാനിലെ ബിസിനസുകാരനായ കുല്‍ഭൂഷന്‍ ജാദവെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു. കാറില്‍ ഇറാനിലെ ചബാഹാറില്‍ നിന്ന് കുല്‍ഭൂഷനെ തട്ടിക്കൊണ്ട് വന്ന് ഇറാന്‍-പാകിസ്ഥാൻ അതിര്‍ത്തിയില്‍ വെച്ച് ഐ.എസ്.ഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments