KeralaNewsUncategorized

കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല; കോണ്‍ഗ്രസ് പോരില്‍ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ച് വിടി ബല്‍റാം

കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്ന തരംതാണ വിഴുപ്പലക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. കേരളത്തിലെ കോൺഗ്രസിന് ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന് വി.ടി.ബൽറാം എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഉത്തരവാദിത്വമില്ലായ്മയും സ്വാര്‍ത്ഥ താത്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണെന്ന് ബല്‍റാം ആരോപിച്ചു. സമീപദിവസങ്ങളില്‍ ചില നേതാക്കളുടെ ഭാഗത്തുനിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണെന്ന് ബല്‍റാം വിമര്‍ശിച്ചു. വാക്പോര് തെരുവുയുദ്ധത്തിലേക്ക് അധഃപതിക്കുമ്പോൾ മുറിവേൽക്കുന്നത് പ്രവർത്തകർക്കാണ്. കാലത്തിനൊത്ത്‌ മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും കഴിയുന്നില്ലെങ്കിൽ കളമൊഴിഞ്ഞ്‌ അതിന്‌ കഴിയുന്നവർക്ക്‌ വഴിമാറിക്കൊടുക്കണമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

shortlink

Related Articles

Post Your Comments

Related Articles


Back to top button