തിരുവനന്തപുരം : കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഭരണ പൊലീസ് സംവിധാനങ്ങള്‍ ജാഗ്രതയോടെ എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തരമേഖലാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി. അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും രാജ്നാഥ് സിംഗ് തിരുവനന്തപുരത്ത് പറഞ്ഞു. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ആവശ്യപ്പെട്ടത് പുതിയ ബെറ്റാലിയനും കൂടുതല്‍ ധനസഹായവുമാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വ്യവസായ ഇടനാഴി, വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് പുതിയ ട്രെയില്‍, മത്സ്യ തൊഴിലാളികള്‍ക്ക് ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി അന്തര്‍ സംസ്ഥാന ക്ഷേമം മുന്‍നിര്‍ത്തി 22 പദ്ധതികളാണ് ചര്‍ച്ചയായത്. കേരളത്തെ കൂടാതെ കര്‍ണ്ണാടക തമിഴ്നാട് ആന്ധ്ര പ്രദേശ് പുതുശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് സോണല്‍ യോഗത്തില്‍ പങ്കെടുത്തത്.
Post Your Comments