ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ട് പോയ മലയാളിയായ ഫാ. ടോം ഉഴുന്നാൽ ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യെമനിലേക്ക് പോയതെന്ന് റിപ്പോർട്ട്. യാത്രയ്ക്കുള്ള അനുമതി തേടിയപ്പോൾ തന്നെ യെമനിലെ സ്ഥിതിഗതികൾ വഷളാണെന്നും അങ്ങോട്ടുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.
2015 അവസാനമാണ് ഫാദർ ടോം ഉഴുന്നാലിൽ, യാത്രയ്ക്ക് അനുമതി തേടി ദിബൂട്ടിയിലെ ഇന്ത്യൻ അധികൃതരെ സമീപിച്ചത്. പോകരുതെന്ന് അധികൃതർ നിർദേശിച്ചെങ്കിലും ഫാദർ സ്വയം തീരുമാനിച്ച് യെമനിലേക്ക് പോവുകയായിരുന്നെന്ന് ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ യെമനിലെ ഏദനിൽ മിഷണറീസ് ഒഫ് ചാരിറ്റി നടത്തുന്ന വയോധിക സദനത്തിൽ ജോലിക്കെത്തിയ ഫാ. ടോമിനെ കഴിഞ്ഞ മാർച്ച് നാലിനാണ് ആയുധധാരികളായെത്തിയ ഭീകരർ 16 പേരെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ട് പോയത്.
അതേസമയം ഫാദറിനെ മോചിപ്പിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനായി സൗദിയുടെ സഹായവും തേടിയിട്ടുണ്ട്
Post Your Comments