കുവൈത്ത് : കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാലപരിധി സംബന്ധിച്ച് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇഖാമാ കാലപരിധിയുമായി ബന്ധപ്പെടുത്തും. കൂടാതെ ഏഴില്‍ കവിയാത്ത യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന സ്വകാര്യ വാഹനങ്ങള്‍, രണ്ട് ടണ്‍ ശേഷിയുള്ള ചരക്കു വാഹനങ്ങൾ ടാക്‌സികള്‍ എന്നിവ ഓടിക്കുന്ന സ്വദേശികളുടെയും ജിസിസി പൗരന്മാരുടെയും ലൈസന്‍സ് കാലാവധി 15 വർഷമാക്കും.
എല്ലാതരം മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിനും വ്യവസായ, നിര്‍മാണ, കാര്‍ഷിക മേഖലയിലെ ഡ്രൈവിങിനും ലൈസന്‍സ് കാലാവധി 3 വർഷമാക്കി. കൂടാതെ വാഹനങ്ങളെ എ, ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എ വിഭാഗത്തിൽ 25 പേരില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന യാത്രാ വാഹനങ്ങള്‍, എട്ടു ടണ്‍ ശേഷിയുള്ള ചരക്കുവാഹനങ്ങൾ ട്രെയ്‌ലറുകള്‍, ട്രക്കുകള്‍ എന്നിവയും ബി വിഭാഗത്തിൽ ഏഴു മുതല്‍ 25 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന യാത്രാ വാഹനങ്ങള്‍, രണ്ടു മുതല്‍ എട്ടു ടണ്‍ ശേഷിയുള്ള ചരക്ക് വാഹനങ്ങൾ എന്നിവയും ഉൾപ്പെടും.
Post Your Comments