IndiaNews

ഹെഡ്ഫോണും കൂളിംഗ് ഗ്ലാസും ധരിച്ച് ന്യൂജനറേഷൻ ഹനുമാൻ: പ്രതിഷേധവുമായി ശിവസേന

മുംബൈ:ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെ്‌നോളജിയിലെ വാര്‍ഷിക സാംസ്‌കാരിക മേളയുടെ ഭാഗമായി ന്യൂ ജനറേഷൻ രീതിയിൽ ചിത്രീകരിച്ച ഹനുമാന്റെ ചിത്രം ശിവസേനയുടെ പ്രതിഷേധത്തെതുടർന്ന് മാറ്റി. മൂഡ് ഇൻഡിഗോ എന്ന പേര് നൽകിയ ചിത്രത്തിൽ ഗദയ്ക്ക് പകരം പേനയും, വാലിന്റെ സ്ഥാനത്ത് മെട്രോ തീവണ്ടിയും, ചെവിയില്‍ ഹെഡ് ഫോണും, കൈകളില്‍ ആധുനിക വാച്ചും ഷോര്‍ട്ട്‌സും ഷര്‍ട്ടും ടൈയും സൺഗ്ലാസ്സുമാണ് വരച്ച് ചേർത്തിരിക്കുന്നത്.

ചിത്രം അപഹാസ്യവും അനുചിതവും ആണെന്ന് ആരോപിച്ച് ശിവസേന ശിവസേന ക്യാംപസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ ശേഷം സംഘാടകര്‍ ചിത്രം ക്യാംപസില്‍ നിന്ന് ഒഴിവാക്കി. ചിത്രം മാറ്റിയില്ലെങ്കില്‍ മേള നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ ചില പ്രാദേശിക നേതാക്കള്‍ സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് ചിത്രം മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button