KeralaNewsDevotional

ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാൻ ഹനുമാന് വെറ്റിലമാല

ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്

ക്ഷിപ്ര പ്രസാദിയായ ഹനുമാനു ഉദ്ദിഷ്ഠ കാര്യ സിദ്ധിയ്ക്കായി വഴിപാടുകള്‍ നേരുന്നവരാണ് നമ്മൾ. ഹനുമാനു വെറ്റിലമാലകളാണ് പ്രിയം. കാരണം രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട സീതാ ദേവി സന്തോഷത്തോടെ അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചു. ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാർത്ഥിച്ചാൽ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.

read also: പുഷ്പന്റെ സംസ്കാരം ഇന്ന്: കൂത്തുപറമ്പ് , തലശ്ശേരി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍

എന്നാല്‍ ചില ഭക്തര്‍ ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാറുണ്ട്. ഇത് വളരെ അധമമായ പ്രവർത്തിയാണ്. ഒരിക്കലും ഇത് ചെയ്യാൻ പാടില്ല. കാരണം തുളസി ലക്ഷ്മീ വാസമുളള ദൈവീക സസ്യമാണ്. ലക്ഷ്മീദേവിയെ സീതാദേവിക്ക് സമമായി കരുതുന്നയാളാണ് ഹനുമാൻ. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളിൽ സമർപ്പിക്കരുത്. തുളസി മാലയാക്കി വേണം ഹനുമാന് സമർപ്പിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button