ബംഗലൂരു•കര്‍ണാകടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടുത്തം. ചിക്കബല്ലാപ്പുര ജില്ലയില്‍ ചിന്താമണി ഗ്രാമത്തിന് സമീപമാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ ലോഡ് ചെയ്തിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപ്പിടുത്തത്തില്‍ ട്രാക്കുകളും ഒരു ബോലെറോ ജീപ്പും പൂര്‍ണമായും കത്തി നശിച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ അരക്കിലോമീറ്റര്‍ വരെ തെറിച്ചുവീണു. ഏകദേശം 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post Your Comments