കാസർഗോഡ്; കാസര്‍ഗോട്ട് കള്ളപ്പണം വെളുപ്പിക്കുന്നത് പതിവാക്കിയ നാല് യുവാക്കളെ അക്രമിച്ച് പണം കൊള്ളയടിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നവര്‍ക്ക് നല്‍കാനായി പുതിയ രണ്ടായിരത്തിന്‍റെ 21 ലക്ഷം രൂപയുമായി കൂത്തുപറമ്പിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.പണം കൈമാറുന്നതിനിടെ യുവാക്കളെ ആയുധങ്ങള്‍ കാട്ടി ആക്രമിച്ച് സംഘം പണം തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു.
എതിർത്തപ്പോൾ യുവാക്കളെ ആക്രമിക്കുകയും യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.പണത്തിന്‍റെ ഉറവിടം കാണിക്കാന്‍ കഴിയാത്തതിനാല്‍ ഇതുസംബന്ധിച്ച് പണം നഷ്ടപ്പെട്ട യുവാക്കള്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.എന്നാൽ ഇവരിൽ നിന്ന് ഈ വിവരം ചോർന്നു നാട്ടുകാർക്ക് മുഴുവൻ വിവരം ലഭിച്ചു.
Post Your Comments