നാസിക്: നോട്ട് അസാധുവാക്കിയതിനെ തുടർന്നുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഒരുകോടി നോട്ടുകളാണ് ഇപ്പോള്‍ അച്ചടിക്കുന്നതെന്ന് നാസിക്കിലെ കറന്‍സി നോട്ട് പ്രസ് അധികൃതർ വ്യക്തമാക്കി.500 ന് പുറമെ 20, 50, 100 രൂപയുടെ നോട്ടുകളും അച്ചടിക്കുന്നുണ്ട്.
.നാസിക് അടക്കം നാല് പ്രസുകളില്‍ മാത്രമാണ് രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കുന്നത്.നവംബര്‍ 11 നാണ് നോട്ട് അസാധുവാക്കലിനുശേഷം ആദ്യമായി നാസിക്കില്‍നിന്ന് നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് കൊണ്ടുപോയത്. 500 രൂപയുടെ 50 ലക്ഷം നോട്ടുകള്‍ കൈമാറാൻ മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ.വെള്ളിയാഴ്ച നാസിക്കിൽ നിന്ന് റിസര്‍വ് ബാങ്കിന് കൈമാറിയത് 4.3 കോടി നോട്ടുകളാണ്. നോട്ട് അസാധുവാക്കലിനുശേഷം അവര്‍ നടത്തുന്ന ഏറ്റവും വലിയ നോട്ട് കൈമാറ്റമാണിത്.
Post Your Comments