ഭോപ്പാൽ: രാജ്യത്ത് നോട്ട് നിരോധനത്തെ തുടർന്ന് എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ വരുന്ന പുതിയ രണ്ടായിരം രൂപാ നോട്ട് നിർഭാഗ്യമെന്നു കരുതുന്ന ഈ കാലത്ത് മധ്യപ്രദേശ് സ്വദേശിക്കു രണ്ടായിരം രൂപാ നോട്ട് ഭാഗ്യമായി മാറിയിരിക്കുകയാണ്.ഷാജപുർ ജില്ലയിലെ ലാൽ ഗട്ടി ഹൗസിങ് ബോർഡ് കോളനിയിലെ വിജയ് എന്ന തൂപ്പുകാരന് എടിഎമ്മിൽനിന്നു ലഭിച്ച 2000 ന്റെ നോട്ടിന് പകരം ഒരു ലക്ഷം രൂപയാണു ലഭിച്ചത്.
നോട്ടിന്റെ സീരിയൽ നമ്പറാണ് അദ്ദേഹത്തിന് ഈ ഭാഗ്യം കൊണ്ട് വന്നത്.സീരിയൽ നമ്പറിന്റെ അവസാനത്തെ മൂന്ന് അക്കം 786 എന്നായിരുന്നു.ഇസ്‌ലാംമത വിശ്വാസികൾ 786 പുണ്യ അക്കമായാണു കണക്കാക്കുന്നത്.നോട്ടിന്റെ ഫോട്ടോയെടുത്ത് ഓൺലൈൻ വിൽപന സൈറ്റായ ഇബെയിൽ പോസ്റ്റ് ചെയ്ത വിജയ്ക്ക് ഇൻഡോറിൽനിന്നുള്ള വ്യക്തിയാണ് ഒരുലക്ഷം രൂപ നൽകാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്.
Post Your Comments