ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് റിസര്‍വ് ബാങ്കിന്റെ വിവിധ പ്രസ്സുകളില്‍ അച്ചടിക്കുന്ന പുതിയ കറന്‍സി നോട്ടുകള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാൻ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു. ഇതിലൂടെ 21 ദിവസംകൊണ്ട് വിതരണം ചെയ്യേണ്ട കറന്‍സി ആറുദിവസംകൊണ്ട് എല്ലായിടത്തും എത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.നഗരപ്രദേശങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും എത്രയും വേഗം പണമെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ അടുത്ത ആഴ്ചയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് സര്‍ക്കാർ നിഗമനം.അതേസമയം പ്രതിസന്ധി മറികടക്കാന്‍ ജനുവരി 15 വരെ സമയം എടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രാജ്യത്തിന് ലഭിക്കുന്ന അധിക സാമ്പത്തിക ലാഭം അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധമേഖലയ്ക്കും ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിനുമായി ഉപയോഗിക്കാനും സര്‍ക്കാര്‍ പദ്ധതിയിൽ ഉണ്ട്.1978 ല്‍ നോട്ട് പിന്‍വലിക്കല്‍ നടത്തിയപ്പോള്‍ 20 ശതമാനം നോട്ടുകള്‍ തിരികെയെത്തിയിരുന്നില്ല. എന്നാൽ ഇതിനേക്കാള്‍ അധികം ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത്തരത്തിൽ ഉണ്ടാകുന്ന ലാഭം ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് നീക്കം .
Post Your Comments