കോഴിക്കോട്:റെയില്‍വെ ട്രാക്കില്‍ നിന്ന് പുതിയ നോട്ടുകെട്ടുകള്‍ കണ്ടെത്തി.കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ട്രാക്കിലാണ് നോട്ട് നിരോധനത്തെ തുടർന്ന് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്.റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്കെട്ട് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ജീവനക്കാരൻ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരിന്നു.നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയും ചെയ്യുമെന്ന് കോഴിക്കോട് ടൗണ്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments