NewsIndia

നോട്ട് ക്ഷാമം: കൂടുതല്‍ ആശ്വാസ നടപടികളുമായി സര്‍ക്കാരും റിസര്‍വ് ബാങ്കും

ന്യൂഡൽഹി : രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പുതിയ 500 രൂപ നോട്ടിന്റെ അച്ചടി വർധിപ്പിക്കാൻ സർക്കാർ തീരുമാനം.സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഉടമസ്ഥതയിലുള്ള രാജ്യത്തെ നാല് പ്രസുകളിലും നിലവില്‍ രണ്ട് ഷിഫിറ്റുകളിലായാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളായി വർധിപ്പിക്കാനാണ് പുതിയ തീരുമാനം.

കഴിഞ്ഞ ആഴ്ച ബാങ്കുകളിലേക്ക് വിതരണം ചെയ്തതിന്റെ നാല് മടങ്ങ് പുതിയ നോട്ടുകള്‍ ഈ ആഴ്ച നല്‍കുമെന്നാണ് ആര്‍ബിഐ പറയുന്നത്. പുതിയതായി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 രൂപ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിനായി എത്തുമെന്നാണ് വിലയിരുത്തൽ.ഇനിയുള്ള ഒരാഴ്ച ശമ്പളദിനമായതിനാൽ കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാതിരിക്കാനാണ് സർക്കാർ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button