ബെയ്‌റൂട്ട്: നാല് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ചരിത്രനഗരമായ അലപ്പോ തിരിച്ചുപിടിച്ചതായി സിറിയന്‍ സൈന്യം അറിയിച്ചു. കിഴക്കന്‍ അലപ്പോയില്‍ നിന്നും വിമതര്‍ പിന്‍മാറിയെന്നും സിറിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2011 മുതല്‍ അലപ്പോ വിമതരുടെ കൈവശമായിരുന്നു. അവസാന വിമത പോരാളിയേയും നഗരത്തില്‍ നിന്ന് പുറത്താക്കിയെന്നും സൈന്യം അവകാശപ്പെട്ടു. കൂടത്തെ മേഖലയില്‍ സമാധാനവും സുരക്ഷയും പുന:സ്ഥാപിച്ചതായും സിറിയന്‍ സര്‍ക്കാരിന് കീഴിലുള്ള വാര്‍ത്താ ഏജന്‍സിയായ സിറിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. വര്‍ഷങ്ങളായി തുടരുന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഏറ്റവും വലിയ വിജയമായാണ് ഇതിന് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
സിവിലിയന്മാരും വിമത പോരാളികളും ഉള്‍പ്പടെ 34,000 പേരെയാണ് കിഴക്കന്‍ അലപ്പോയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒഴിപ്പിച്ചത്. ആറ് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ മൂന്നു ലക്ഷത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. അലപ്പോ കൂടി തിരിച്ചുപിടിച്ചതോടെ അലപ്പോ, ഹോംസ്, ഹാമാ, ഡമാസ്‌കസ്, ലടാകിയ എന്നീ രാജ്യത്തെ പ്രധാന അഞ്ച് നഗരങ്ങളും സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായി.
Post Your Comments