സിറിയ : വീണ്ടും ഭീകരാക്രമണം, സിറിയയിലെ വിവിധ പ്രവിശ്യകളിൽ ഭീകരർ ഷെല്ലാക്രമണം നടത്തിയെന്നുള്ള റിപ്പോർട്ട് റഷ്യൻ സൈന്യം പുറത്തുവിട്ടു. ഹായത് തെഹ്രീർ അൽ ഷാം എന്ന സംഘടനയാണ് ഇഡ്ലിബ്, ആലെപ്പോ പ്രവിശ്യകളിൽ ഷൈൽ ആക്രമണം നടത്തിയത്. ജബ്ല, മാരറ്റ്ല ഹുർമ, ദാദിക്ക്, മെല്ലജ തുടങ്ങിയ ഇടങ്ങളിലും സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ പ്രതിരോധ വകുപ്പിന് കീഴിലുള്ള സിറിയൻ സമാധന-ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വിഭാഗമാണ് ഷെൽ ആക്രമണത്തേക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്.
Post Your Comments