മഹാമാരിയെ സംബന്ധിച്ചുള്ള ആശങ്കയിൽ നിന്ന് ലോകം ഇപ്പോഴും മുക്തമല്ല. തീവ്ര രോഗവ്യാപനം ഏതാണ്ട് എല്ലാ മേഖലകളെയും അനിശ്ചിതത്വത്തിലാക്കി. ഇപ്പോഴിതാ, ലോക വിനോദസഞ്ചാര മേഖല പൂർവ്വസ്ഥിതിയിലെത്താൻ 2024 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോക വിനോദസഞ്ചാര സംഘടന. കൊറോണ വൈറസ് വ്യാപനം സ്ഥിരീകരിച്ചതു മുതൽ തന്നെ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിച്ചിരുന്നു. 2020 ൽ ആഗോള ടൂറിസം വരുമാനം 72 ശതമാനമാണ് കുറഞ്ഞത്.
പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദസഞ്ചാര മേഖലയിലെ ഈ തകർച്ച ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചു. ഒരുപക്ഷെ കൊവിഡ് വ്യാപനം ഏറ്റവും ദോഷമായി ബാധിച്ച മേഖലയും വിനോദസഞ്ചാരം തന്നെയാകും. യാത്രാനിയന്ത്രണങ്ങളും മേഖലയെ പ്രതികൂലമായി ബാധിച്ചു.
Also read: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്: ടീമില്‍ മാറ്റമുണ്ടായേക്കും
കനത്ത സാമ്പത്തിക നഷ്ടത്തിനും തൊഴിലില്ലായ്മയ്ക്കും ഇത് കാരണമായി. യാത്രയ്ക്കുള്ള വിവിധ നിയന്ത്രണങ്ങൾ, യാത്രയ്ക്ക് ഒരുങ്ങുന്നവരുടെ ആശങ്ക, വാക്സിനേഷൻ നിരക്ക് എന്നിവ വിനോദസഞ്ചാര മേഖലയെ ദോഷമായി ബാധിച്ചെന്ന് വിനോദസഞ്ചാര സംഘടന വാർത്താകുറിപ്പിൽ പറയുന്നു. എന്നാൽ യൂറോപ്പ്. അമേരിക്ക എന്നീ രാജ്യങ്ങളിൽ വിദേശ സഞ്ചാരികളുടെ വരവ് 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യഥാക്രമം 19 ശതമാനവും 17 ശതമാനവും വർദ്ധിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ വിനോദസഞ്ചാരികളുടെ വരവ് കഴിഞ്ഞ വർഷം 24 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യ – പസഫിക്ക് മേഖലയിലും 2020 ലേതിനേക്കാൾ സഞ്ചാരികളുടെ വരവിൽ 65 ശതമാനം കുറവുണ്ടായി. കൊവിഡ് പൂർവ്വ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ 94 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞു പോയ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയിൽ 2022 ൽ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ടൂറിസം മേഖല പൂർവ്വസ്ഥിതി കൈവരിക്കാൻ 2024 വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ലോക വിനോദസഞ്ചാര സംഘടന നൽകുന്ന സൂചന. വിനോദസഞ്ചാര മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന രാജ്യങ്ങൾ എല്ലാം തന്നെ മേഖല പൂർവ്വസ്ഥിതിയിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പിലാണ്.
Post Your Comments