Kerala

കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കില്ല; വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കോടികളുടെ നഷ്ടം പരിഗണിച്ച് കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര പിന്‍വലിക്കണമെന്ന ആവശ്യം തള്ളി. വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ നടപടികള്‍ തുടങ്ങുള്ളൂവെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി എംഡി രാജമാണിക്യമാണ് ഇങ്ങനെയൊരു ആവശ്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button