India

മമത ബാനര്‍ജി അഴിമതിക്കാരുടെ മഹാറാണിയെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ നേതൃത്വം. മമത ബാനര്‍ജി അഴിമതിക്കാരുടെ മഹാറാണിയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗ്. ആദായ നികുതി വകുപ്പിന്റെ പരിശോധന രാജ്യ വ്യാപകമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ കാര്യങ്ങളില്‍ മമത അനാവശ്യമായി ഇടപെടുന്നതും അഭിപ്രായം പറയുന്നതും ഒഴിവാക്കണം. ഭരണഘടന തലത്തില്‍ പദവിയുള്ള ഒരു വ്യക്തിയാണ് മമത. മമത ഡല്‍ഹിയെക്കുറിച്ചും തമിഴ്നാടിനെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്ന് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറയുന്നു. ഭരണഘടനയില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഉണ്ട്. അത് ലംഘിക്കുന്നവര്‍ അധികാരത്തില്‍ നിന്നും പുറത്തേക്കു തെറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മമത എന്തിനെയോ ഭയക്കുന്നു. ബംഗാളിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണോ അവര്‍ ശ്രമിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button