NewsIndia

ഇനി മുതൽ ബാങ്കുകളിൽ വരുമാനം വെളിപ്പെടുത്തേണ്ട

മുംബൈ: വരുമാനം വെളിപ്പെടുത്താതെതന്നെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു.ഇതനുസരിച്ച് ബാങ്കില്‍ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് കാര്‍ഡ് അനുവദിക്കും.വായ്പ കുടിശിക തിരിച്ചടവും മറ്റും ബാങ്ക് പരിശോധിക്കില്ല.കൂടാതെ കാര്‍ഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല.അതോടൊപ്പം രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് നല്‍കും..

കച്ചവടക്കാര്‍ക്കായി അഞ്ച് ലക്ഷം സ്വൈപ്പിങ് മെഷീനുകള്‍ വിതരണം ചെയ്യാനും എസ.ബി.ഐ യുടെ ആലോചനയിലുണ്ട്.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്‌സി ബാങ്കാണ്.എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാര്‍ഡുകളാണ് വിപണിയിലുള്ളത്.സിറ്റിബാങ്ക് 24.2 ലക്ഷവും ആക്‌സിസ് ബാങ്ക് 27.5 ലക്ഷവും ക്രഡിറ്റ് കാര്‍ഡുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button