Latest NewsKeralaNews

മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല: ‘നി​യ​മ​ന വി​ല​ക്ക്’ പു​നഃ​സ്ഥാ​പി​ച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്.

തൃ​ശൂ​ർ: മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന ശേ​ഷം 2009ൽ ​പി​ൻ​വ​ലി​ച്ച വി​ലക്ക് പു​നഃ​സ്ഥാ​പിച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂയെന്ന് നിർദേശിച്ച് ചീഫ് ജനറൽ മാനേജർ മേഖലാ ജനറല്‍ മാനേജർമാർക്ക് സർക്കുലർ അയച്ചു. നേരത്തെ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്.

എസ് ബി ഐയിൽ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.

Read Also: സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമർദം, എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button