
തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി മാറിയ മലയാളി താരം കരുണ്‍ നായരെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് പണി കിട്ടി. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനായിരുന്നു കരുണിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.
എന്നാല്‍, പിണറായി പറ്റിയ അബദ്ധം ചെറുതല്ല. പോസ്റ്റിനൊപ്പം ഇട്ടത് വിനയ് കുമാറിന്റെ ചിത്രം. അബദ്ധം മനസിലാക്കി ചിത്രം ഫേസ്ബുക്കില്‍നിന്നു പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കരുണിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഇനിയും ഏറെ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിക്കുകയായിരുന്നു. പിണറായിയുടെ ആദ്യ പോസ്റ്റിങ്ങനെ…
Post Your Comments