ഇസ്‌ലാമാബാദ്: ഇന്ത്യയുടെ നോട്ട് അസാധുവാക്കൽ നടപടിയുടെ ചുവട് പിടിച്ച് പാകിസ്ഥാനും നോട്ട് നിരോധനത്തിന് തയ്യാറെടുക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നിലവില്‍ വിനിമയം ചെയ്യുന്ന 5,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രമേയം പാകിസ്ഥാൻ സെനറ്റ് ഇന്നലെ പാസാക്കി.കണക്കില്‍ പെടാത്ത സമ്പത്തിന്റെ തോത് കുറയ്ക്കാനും ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നോട്ട് അസാധുവാക്കലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്ററായ ഉസ്മാന്‍ സെയ്ഫുള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
നിയമ വിരുദ്ധമായ വിനിമയത്തിനാണ് 5,000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്ന് ഉസ്മാൻ പറയുകയുണ്ടായി.അതേസമയം പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് സര്‍ക്കാര്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തെങ്കിലും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പാസാകുകയായിരിന്നു..കൂടാതെ നിലവിൽ വിനിമയത്തിലുള്ള ആകെ നോട്ടുകളുടെ എണ്ണം 340,000 കോടിയാണ്. അതില്‍ 102,000 കോടി നോട്ടുകള്‍ 5,000-ത്തിന്റേതാണെന്നും നിലവിലെ 5,000-ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയാല്‍ വിപണികളില്‍ മാന്ദ്യമുണ്ടാകുമെന്നും ജനങ്ങള്‍ കൂടുതലായി വിദേശ കറന്‍സിയെ ആശ്രയിക്കുമെന്നും പാകിസ്ഥാൻ നിയമമന്ത്രി സഹിദ് ഹമിദ് പറയുകയുണ്ടായി.
Post Your Comments